
കൊച്ചി: മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലെ ഭാരവാഹികൾ രാജി വച്ച് ഒഴിയണമെന്ന് മാലാ പാർവതി തുറന്ന കത്തിൽ ആവശ്യപ്പെട്ടിരുന്നു. കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്തുവരുന്നതെന്നും ഇവർ പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
ഇതിലൊരു കമന്റിന് മാലാ പാർവതി നൽകിയ കമന്റ് ശ്രദ്ധനേടുകയാണ്. “മാലാ പാർവതി പറഞ്ഞ കാര്യങ്ങൾ ജനറൽ ബോഡിയിൽ ചോദ്യം ചെയ്യപ്പെടണം. ഞാൻ നോക്കുമ്പോ ചേച്ചി അല്ലെങ്കിൽ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം.
മൊത്തം ടീമിനെ പൊളിച്ചു നല്ല ടീം ആകണം. അല്ലെങ്കിൽ ഇടവേളബാബുവിനെ വീണ്ടും തിരിച്ചു കൊണ്ടുവരണം സെക്രട്ടറി സ്ഥാനത്ത്. അപ്പോൾ നിങ്ങൾക്കു കാര്യം കുറേക്കൂടി ഈസി ആകും”, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനായിരുന്നു മാലാ പാർവതിയുടെ മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“എനിക്ക് ഒരു കസേരയും വേണ്ട. എന്നോട് ചോദിച്ചാൽ ചെറുപ്പക്കാര്.. ധ്യാൻ ശ്രീനിവാസൻ ഒക്കെ വരണം എന്ന് പറയും”, എന്നായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണ കമന്റുകൾ വന്നു.
“നിങ്ങളുടെ ഈ സംഘടന പിരിച്ചുവിട്ടാൽ മാത്രം മതി..”, എന്ന കമന്റിന്, “അങ്ങനെ പറയരുത്. ഈ സംഘടന, ഒരു പാട് പേർക്ക് ആശ്രയവും, രക്ഷയുമാണ്”, എന്നായിരുന്നു മാലാ പാർവതി മറുപടി നൽകിയത്.







