
മുംബൈ : മുംബൈയിലെ താനേയില്‍ മലയാളി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.
ചെങ്ങന്നൂർ സ്വദേശികളുടെ മകൻ വിഷ്ണു നായരാണ് (31) കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുളളതായി റിപ്പോർട്ട്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
തർക്കവിഷയത്തില്‍ ഇടപെട്ടതിനെ തുടർന്നുണ്ടായ കത്തിക്കുത്തിലാണ് വിഷ്ണു കൊല്ലപ്പെട്ടതെന്നാണ് വിവരം. പുലർച്ചെ 5 മണിയോടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് വർതക് നഗർ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു, പരിക്കേറ്റ മറ്റൊരു പ്രതി മുംബൈയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളും ചില പരിസരവാസികളും തമ്മിലെ തർക്കത്തില്‍ വിഷ്ണു നായർ എന്ന വെണ്ടു ഇടപെട്ടതായി ആരോപിക്കപ്പെടുന്നു. തർക്കം കത്തിക്കുത്തില്‍ കലാശിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ വിഷ്ണു കൊല്ലപ്പെടുകയും ചെയ്തു.
കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.







