
തിരുവനന്തപുരം: ആഴ്ചയില്‍ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.
ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധി പോസിറ്റീവ് ആയി കാണണമെന്നും ഭ്രഷ്ട് കല്‍പ്പിച്ചിരുന്നത് പഴയ കാലമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകള്‍ ഇന്ന് തുറക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.ഇക്കുറി ആർഭാടങ്ങള്‍ ഒഴിവാക്കിയാണ് പ്രവേശനോത്സവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കുട്ടികളെയും രക്ഷിതാക്കളെയും നേരിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.







