Spread the love

കൊച്ചി: ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്തതിന് പിന്നാലെ മരട് സ്വദേശി മാർട്ടിൻ മാന്വലിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ. വായ്പയെടുത്ത പണംകൊണ്ട് ഇന്നോവ കാർ വാങ്ങാനായി ഡൽഹിയിലേക്ക് പോകുമ്പോഴായിരുന്നു സൈബർ തട്ടിപ്പ്. സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.

video
play-sharp-fill

ഡൽഹിയിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ ഉറങ്ങുമ്പോഴാണ് കോൾ വന്നതെന്ന് മാർട്ടിൻ പറഞ്ഞു. കോൾ എടുത്തപ്പോൾ സംസാരമൊന്നും ഉണ്ടായിരുന്നില്ല.

കോൾ കട്ട് ചെയ്ത ശേഷം ഒരു ഒടിപി വന്നു. 1,26,000 രൂപയാണ് ആദ്യം പോയത്. പിന്നെ 65,000 പോയി. പിന്നെ 25,000 രൂപ വീതം രണ്ട് തവണയും 5016 രൂപ വീതം 10 തവണയും നഷ്ടമായെന്നും മാർട്ടിൻ പറഞ്ഞു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group