Spread the love

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന അപകടത്തില്‍പ്പെട്ട മോട്ടോർ സൈക്കിള്‍ അനധികൃതമായി വിറ്റഴിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത.

video
play-sharp-fill

അപകടത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇരുചക്ര വാഹനമാണ് ആക്രി വ്യാപാരിക്ക് കൈമാറാൻ ശ്രമിച്ചതെന്നാണ് ആരോപണം.

സംഭവം വിവാദമായതോടെ പിന്നീട് വാഹനം ആക്രി വ്യാപാരിയുടെ അടുത്ത് നിന്നും തിരികെ എത്തിച്ചതായും ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ മേലുദ്യോഗസ്ഥർ റിപ്പോർട്ട് തേടിയതായാണ് വിവരം. ഇതിന് മുൻപും അനധികൃത മണല്‍ഖനനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ടിപ്പർ ലോറികള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ വിട്ടുനല്‍കിയെന്ന പരാതിയില്‍ ഇതേ ഉദ്യോഗസ്ഥൻ വിവാദത്തില്‍പ്പെട്ടിരുന്നുവെന്നും സൂചനകളുണ്ട്.

നിലവിലെ സംഭവത്തില്‍ വിശദമായ അന്വേഷണം നടന്ന ശേഷമായിരിക്കും തുടർ നടപടികള്‍ സ്വീകരിക്കുക.