Spread the love

വൈ​ക്കം: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട്ടി​ലെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. വൈ​ക്കം വ​ട​ക്കേ ചെ​മ്മ​ന​ത്തു​ക​ര തു​രു​ത്തി​ക്ക​ര​യി​ൽ പൗ​ലോ​സി​ന്‍റെ വീ​ട്ടി​ലെ 50 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കി​ണ​റാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ഇ​ടി​ഞ്ഞു​താ​ണ​ത്.

video
play-sharp-fill

കു​ടി​വെ​ള്ള പൈ​പ്പ്‌​ലൈ​ൻ എ​ത്തു​ന്ന​തി​നു മു​മ്പ് വീ​ട്ടു​കാ​രും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും ശു​ദ്ധ​ജ​ല​ത്തി​ന് ആ​ശ്ര​യി​ച്ചി​രു​ന്ന കി​ണ​റാ​ണി​ത്. ക​ടു​ത്ത വേ​ന​ലി​ലും ഈ ​കി​ണ​റി​ൽ ഉ​റ​വ വ​റ്റി​യി​രു​ന്നി​ല്ലെ​ന്ന് കു​ടും​ബാം​ഗം ബി​നോ​യ് പ​റ​ഞ്ഞു.