
എറണാകുളം: വാഴക്കുളത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മൂവാറ്റുപുഴ 130 ജംഗ്ഷൻ കണ്ടത്തിൽ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.50ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴ ഭാഗത്തേക്ക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അനീഷയെ, അതേ ദിശയിൽ അരിയുമായി അങ്കമാലിയിലെ റൈസ് മില്ലിലേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







