
കൊച്ചി: മാസപ്പടി കേസില്‍ സിഎംആർഎല്ലിനും ഇഡിക്കും നാളെ നിർണായകം.
അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎ ഹർജി നാളെ കോടതി പരിഗണിക്കും.
അതേസമയം, ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ് ഇഡി.
മുദ്രവെച്ച കവറില്‍ ഇഡിക്ക് ലഭിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കും. മാസപ്പടിക്കേസില്‍ കോടതിയില്‍ പോരാടാൻ ഉറച്ച് ഇ ഡിയും സി എം ആർ എല്ലും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ ഹർജി ഡിവിഷൻ ബെഞ്ചു പരിഗണിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും.
മുതിർന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആർ എല്‍ ശ്രമം. കേസില്‍ അഞ്ചാമതായി കേസ് ഹൈക്കോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുക.







