Spread the love

മലപ്പുറം: സംസ്ഥാന വ്യാപക റെയ്ഡുമായി എൻഐഎ. കണ്ണൂരും കോഴിക്കോടും കാസർഗോഡും മലപ്പുറത്തും റെയ്ഡ്. മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആണ് പരിശോധന നടന്നത്.

video
play-sharp-fill

കണ്ണൂർ ചെറുപുഴയില്‍ ചൂണ്ട സ്വദേശി അനില്‍കുമാറിന്റെ വീട്ടിലും കാസർഗോഡ് ചിറ്റരിക്കാലില്‍ സജിയുടെ വീട്ടിലുമാണ് റെയ്‌ഡ്‌.

കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലും എൻഐഎ പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2026 ഫെബ്രവരി 2ന് മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ലോറിയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയാണ് ഹാരിസ്. പുലർച്ചെ 5 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്.

മലപ്പുറത്ത് രണ്ടിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നത്. മുക്കം സ്വദേശിയുടെ ക്വാറിയിലേക്ക് സ്‌ഫോടക വസ്തു എത്തിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. വലിയ അളവില്‍ സ്‌ഫോടക വസ്തു എത്തിച്ചതിലാണ് പരിശോധന.