
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.
ഏത് അന്വേഷണത്തോടും എതിർപ്പില്ലെന്ന് കൊട്ടാരം അറിയിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സുതാര്യമായിരിക്കണമെന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഫണ്ട് വിവരം പുറത്തുവിടാത്തതിനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മന്ത്രിയുടെ പ്രതികരണം. ആ കണക്കുകള്‍ ക്ഷേത്രം പുറത്തുവിട്ടില്ലെങ്കിലും ഞങ്ങള്‍ പുറത്ത് വിടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 6-7 മാസങ്ങള്‍ക്കിടയില്‍ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ മോഷണത്തിന് കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് മോഷണങ്ങളും നടന്നിരിക്കുന്നത് ഒരേ കാലയളവിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിഷയത്തില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സർക്കാരിന് തീരുമാനമെടുക്കാനാവില്ലെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. തൃപ്തിയില്ല. സംഭവത്തില്‍ നിയമ ഉപദേശം തേടിയ ശേഷം തുടർനടപടികള്‍ സ്വീകരിക്കും. എസ് ഐ ടി യെ നിലവില്‍ മാറ്റാൻ അധികാരം ഞങ്ങള്‍ക്കില്ലെന്നും ഹൈക്കോടതിയാണ് നിയമിച്ചതെന്നും മന്ത്രി പറഞ്ഞു.







