
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡനം, പഞ്ചായത്ത് അംഗത്തെ സിപിഐഎം പാർട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗത്തെ പാർട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തെന്ന് സിപിഐഎം അറിയിച്ചു.
സിപിഐഎം ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റി സി.സുജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സുജിത്തിനെ DYFIയില്‍ നിന്നും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം 23 കാരിയുടെ പരാതിയില്‍ സുജിത്തിനെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം, വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു സുജിത്തിനെതിരെ യുവതി നല്‍കിയ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിവിലുള്ള സുജിത്തിനായി അന്വേഷണം വ്യാപിപ്പിച്ച് ശ്രീകൃഷ്ണപുരം പൊലീസ്.വരും ദിവസങ്ങളില്‍ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കും. ഇതിന് ശേഷമായിരിക്കും പ്രതിക്കെതിരെ കൂടുതല്‍ ശക്തമായ നിയമനടപടികളിലേക്ക് കടക്കുക. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.







