
കുന്നിക്കോട്: പത്തനാപുരം മണ്ഡലത്തിലെ പരാജയത്തിന് പ്രധാന കാരണം മന്ത്രി ആയിരുന്ന കാലത്തെ ഗണേഷ്‌കുമാറിന്റെ പ്രവർത്തനശൈലിയാണെന്ന് സി.പി.ഐ.
പാർട്ടി കുന്നിക്കോട് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍. അധികാരത്തിലിരിക്കെ നടത്തിയ ചില പ്രസ്താവനകളും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് തിരിച്ചടിയായതെന്നാണ് യോഗത്തില്‍ ഉയർന്ന വിമർശനം.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളും മതിയായ കൂടിയാലോചനകളില്ലാതെയാണ് മുന്നോട്ടുപോയതെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ചും ഇളമ്പലില്‍ എൻ.എസ്.എസ്. അംഗങ്ങളെക്കുറിച്ചും നടത്തിയ പരാമർശങ്ങള്‍ ചില വിഭാഗങ്ങളെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റിയതായി യോഗം വിലയിരുത്തി. മാധ്യമങ്ങളോട് നടത്തിയ ചില പ്രതികരണങ്ങളും മുന്നണിക്ക് പ്രതികൂലമായി ബാധിച്ചതായും ചൂണ്ടിക്കാട്ടപ്പെട്ടു.







