
തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒന്നരവയസുകാരൻ മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകൻ ആർഷിദാണ് മരിച്ചത്.
രണ്ടാനച്ഛൻ ചോറ് കൊടുക്കുന്നതിനിടെയാണ് കുഞ്ഞ് ഛർദിച്ചതെന്നാണ് വിവരം. തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്നു സംഭവം.
സംഭവസമയത്ത് കുഞ്ഞിന്റെ മാതാവ് അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിയിൽ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ഉൾപ്പെടെ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







