
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നല്‍കിയ നടപടി ചർച്ചയാകുന്നു.
ഇതിന് പിന്നാലെ ബിനീഷിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടൻ വിനായകൻ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പശ്ചാത്തലമാക്കിയുള്ള ബിനീഷിന്റെ ഫോട്ടോയ്‌ക്കൊപ്പം ‘വെല്‍ക്കം ബാക്ക് കോമ്രേഡ്’ എന്ന അടിക്കുറിപ്പോടെയാണ് വിനായകൻ പോസ്റ്റ് പങ്കിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ തുടർന്നാണ് ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം സിപിഎം റദ്ദാക്കിയിരുന്നത്. 2023ലെ കേസില്‍ നിന്ന് കോടതി ബിനീഷിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനുശേഷം പാർട്ടി അംഗത്വം തിരികെ ലഭിക്കാൻ ബിനീഷ് നാല് തവണ അപേക്ഷ നല്‍കിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത നിലപാടിനെ തുടർന്ന് അംഗത്വം പുതുക്കി നല്‍കാൻ പാർട്ടി തയ്യാറായിരുന്നില്ല. എന്നാല്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് നിലവില്‍ ബിനീഷിന് പാർട്ടി അംഗത്വം പുതുക്കി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.







