
കൊച്ചി: താരസംഘടന അമ്മയിലെ ആഭ്യന്തര പ്രശ്നം എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും നടി അൻസിബ രാജിവച്ചതോട് രൂക്ഷമായി. രാജിക്ക് ശേഷം ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അൻസിബ ഉന്നയിച്ചത്.
ഇപ്പോഴിതാ അമ്മയുടെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ആലപ്പി അഷ്റഫ്. സഹപ്രവർത്തകയായ ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അവളോടൊപ്പം നില്‍ക്കാതെ വേട്ടക്കാരനോടൊപ്പം നിന്ന് വാദിച്ചവർക്ക് കാലം കരുതിവെച്ച കാവ്യ നീതിയാണ് ഇന്ന് ഈ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ആലപ്പി അഷ്റഫ് പറയുന്നു. അന്ന് ആ നടിയുടെ കണ്ണുനീരും കരച്ചിലും കണ്ടില്ലെന്ന് നടിച്ച് നിഷ്കരുണം തള്ളി കളഞ്ഞവരാണ് ഇവരില്‍ പലരുമെന്നും, അൻസിബയോടുള്ള പ്രശ്നം ജാതിയുടേതാണെന്നും അമ്മയുടെ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥി ലിസ്റ്റില്‍ അൻസിബയുടെ പേര് കണ്ടപ്പോള്‍ നമ്മളൊക്കെ വളരെ ബഹുമാനത്തോടെ കാണുന്ന ഒരു നടൻ അൻസിബയെ കുറിച്ച് മോശം പറഞ്ഞുവെന്നും ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അൻസിബയുടെ പ്രതികരണം.
ആലപ്പി അഷ്റഫിന്റെ വാക്കുകള്‍:
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മ എന്ന താരസംഘടനയിലെ ആഭ്യന്തര കലഹം അതിരുവിട്ട അവസ്ഥയിലാണ്. പലരും പറയുന്നു ഇതിന് കാരണം സ്ത്രീകള്‍ തലപ്പത്ത് വന്നതുകൊണ്ടാണെന്ന്. എന്നാല്‍ ഇതിന് സത്യത്തിന്റെ മറ്റൊരു വശം കൂടിയുണ്ട്. സഹപ്രവർത്തകയായ ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അവളോടൊപ്പം നില്‍ക്കാതെ വേട്ടക്കാരനോടൊപ്പം നിന്ന് വാദിച്ചവർക്ക് കാലം കരുതിവെച്ച കാവ്യ നീതിയാണ് ഇന്ന് ഈ നടന്നുകൊണ്ടിരിക്കുന്നത്. അന്ന് ആ നടിയുടെ കണ്ണുനീരും കരച്ചിലും കണ്ടില്ലെന്ന് നടിച്ച് നിഷ്കരുണം തള്ളി കളഞ്ഞവരാണ് ഇവരില്‍ പലരും. അവളൊഴുക്കിയ കണ്ണുനീരിന് കണക്ക് പറയാതെ ആർക്കും കടന്ന് പോകാൻ കഴിയില്ലെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഭരണം ഏറ്റെടുത്ത അന്ന് തുടങ്ങിയ ആഭ്യന്തര കലഹമാണ്. പല പ്രാവശ്യം പൊട്ടലും ചീറ്റലുമൊക്കെ പുറം ലോകത്തും എത്തിയിരുന്നു.
അതൊക്കെ തീർത്തിട്ട് വേണ്ടേ മറ്റ് കാര്യങ്ങള്‍ ചർച്ച ചെയ്യാൻ. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ചീഞ്ഞ് നാറുന്ന ബോംബുകളായി ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. സംഘടനയിലെ താരലഹള പലവിധമാണ്. പണം തട്ടിപ്പിന്റെ പേരില്‍ പ്രശ്നം, കുടുംബ കലഹം ഉണ്ടാക്കിയതിന്റെ പേരില്‍ പ്രശ്നം, തെറി വിളിച്ചതിന്റെ പേരില്‍ പ്രശ്നം, അവിഹിത ബന്ധത്തിന്റെ പേരില്‍ പ്രശ്നം, തൊഴില്‍ പീഢനത്തിന്റെ പേരില്‍ പ്രശ്നം.
കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നതിന്റെ പേരില്‍ പ്രശ്നം, പണം കൈയ്യിട്ട് വാരി എന്നുള്ള പ്രശ്നം വേറെയും. എന്തിന് ഏറെ മതത്തിന്റെയും ജാതിയുടേയും പേരില്‍ പോലും പ്രശ്നം. പൊതുസമക്ഷത്തില്‍ ഇപ്പോള്‍ ആവലാതി പറഞ്ഞ് എത്തിയിരിക്കുന്നത് അൻസിബ ഹസനാണ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ജോയിൻ സെക്രട്ടറിയായിരുന്നു അൻസിബ. എന്നാല്‍ ചിലർക്ക് അൻസിബയോട് ഇഷ്ട കുറവ് ഉണ്ടായിരുന്നു. അതിന് കാരണം അവളിലുള്ള പോരായ്മകളോ കുറ്റങ്ങളോ അല്ല. അൻസിബ ജനിച്ച ജാതിയുടെ പ്രശ്നമാണ്. ഞാൻ ഒരു കാര്യം തുറന്ന് പറയാം.
അൻസിബ പോലും അറിഞ്ഞിട്ടുണ്ടാവില്ല. അമ്മയുടെ തെരഞ്ഞെടുപ്പ് സമയത്ത് സംഘടനയുടെ ഭാരവാഹിയും എന്റെ അടുത്ത സുഹൃത്തുമായ ഒരു നടൻ എന്നോട് വളരെ വിഷമത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്. സ്ഥാനാർത്ഥി ലിസ്റ്റില്‍ അൻസിബയുടെ പേര് കണ്ടപ്പോള്‍ നമ്മളൊക്കെ വളരെ ബഹുമാനത്തോടെ കാണുന്ന ഒരു നടൻ പറയുകയുണ്ടായി ആ മേത്തച്ചിയുടെ പേര് അതില്‍ നിന്നും വെട്ടികളയുക. അവള് മോഹൻലാലിന്… ബാക്കി ഞാൻ പറയുന്നില്ല. അത് അശ്ലീലമാണ്. ഇത്രയും ജാതിവിവേചനമുള്ള കമന്റ് ഇത്രയും ഉന്നതിയില്‍ നില്ക്കുന്ന ഒരാളില്‍ നിന്നും ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇത് അറിഞ്ഞവരും കേട്ടവരുമായ ഒരുപാട് പേർ താരസംഘടനയിലുണ്ട്. അവിടെ തുടങ്ങിയതാണ് അൻസിബയ്ക്ക് നേരെയുള്ള ജാതി വിവേചനം. പിന്നീട് അങ്ങോട്ട് ജിഹാദി, തീവ്രവാദി, മതം മാറ്റം നടത്തുന്നവള്‍ എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ ഉയർത്തി ഒറ്റപ്പെടുത്താൻ ആരംഭിച്ചു. കഴിഞ്ഞ ഭരണകാലഘട്ടത്തിലൊന്നും ജാതിയമായ അധിക്ഷേപങ്ങളോ വേർതിരിവുകളോ അമ്മയില്‍ ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ല. അമ്മയില്‍ എപ്പോഴും സങ്കടമുണർത്തുന്ന പരാതിക്കാരിയെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും കുറ്റവാളികളായ ആരോപണവിധേയനായ പുരുഷന്മാരെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. അതിപ്പോഴും അങ്ങനെ തുടരുന്നു. ഇപ്പോഴുള്ള ഭരണ സംവിധാനത്തില്‍ തീവ്രമത നിലപാടുകളുള്ള ചില സ്ത്രീകളുണ്ട്.
അവർ കൂടി ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. വിട്ടുവീഴ്ചകളില്ലാത്ത ധീരമായ നടപടികളാണ് ഇവർക്ക് എതിരെ നടത്തേണ്ടത്. നീന കുറുപ്പിന്റെ പരാതിയില്‍ ടിനി ടോം ചെയ്ത കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഒരു സ്ത്രീയോടാണ് ടിനി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഓർക്കുക. എന്നിട്ടും ഈ വ്യക്തിയെ ന്യായീകരിച്ചുകൊണ്ട് പൊതുരംഗത്ത് വരാൻ ചില സ്ത്രീകള്‍ക്ക് ഒന്നും നാണവും മാനവുമില്ലേ? നാറിയവനെ ചുമന്നാല്‍ ചുമക്കുന്നവരും നാറും. അല്ലെങ്കിലും സംഘടനയില്‍ കാലകാലങ്ങളായി ഇത് തന്നെയാണ് നടക്കുന്നത്.







