Spread the love

കൊല്‍ക്കത്ത : നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ മമത ബാനർജിയ്ക്ക് തിരിച്ചടി തുടരുന്നു.

video
play-sharp-fill

ടി.എം.സി ദേശീയ വക്താവ് മുൻ എം.പിയുമായ ശന്തനു സെൻ തത്‌സ്ഥാനം രാജി വച്ചു. ബംഗാളിലെ ജനം ടി.എം.സിയെ തള്ളിക്കളഞ്ഞെന്ന് ശന്തനു സെൻ രാജിക്കത്തില്‍ പറഞ്ഞു. അഴിമതി നിറഞ്ഞ പാർട്ടിയില്‍ തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി ആരോപണങ്ങളിലും ആർ.ജി കർ മെഡിക്കല്‍ കോളേജ് പീഡന കൊലപാതക കേസ് കൈകാര്യ ചെയ്ത രീതിയിലും പ്രതിഷേധിച്ചാണ് രാജിയെന്നും ശന്തനു പറഞ്ഞു. വിവാദ വിഷയങ്ങളില്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പാർട്ടിയെ ശക്തിയായി പ്രതിരോധിച്ചിരുന്നുവെന്നും എന്നാല്‍ ബംഗാളിലെ ജനങ്ങള്‍ പാർട്ടിയെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ മനസാക്ഷിക്ക് വിരുദ്ധമായി തുടരാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ശന്തനുവിന്റെ രാജിയില്‍ തൃണമൂല്‍ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തൃണമൂല്‍ മഹിളാ വിഭാഗം അദ്ധ്യക്ഷ സ്ഥാനവും മറ്റ് സംഘടനാ ചുമതലകളും കാകോലി ഘോഷ് എം.പി രാജി വച്ചിരുന്നു. കൂടുതല്‍ തൃണമൂല്‍ എം.പിമാർ ബി.ജെ.പിയിലെത്തുന്നു എന്ന അഭ്യൂഹവും ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group