Spread the love

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാംഗം എ എ റഹീം. റെയ്ഡ് സംഘപരിവാര്‍ ആസൂത്രണം ചെയ്ത രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു.

video
play-sharp-fill

പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് അക്രമ സംഭവങ്ങള്‍ക്ക് വഴിവെച്ചതെന്ന് എ എ റഹീം പറഞ്ഞു. ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാക്‌സി ഡ്രൈവറായ ശ്യാമിന്റെ ഉപജീവന മാര്‍ഗമാണ് ആക്രമിക്കപ്പെട്ടതെന്നും അതില്‍ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്യാമുമായി പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെന്നും വാഹനത്തിനുണ്ടായ നഷ്ടം പരിഹരിക്കാനുള്ള ധാര്‍മിക ബാധ്യത പാര്‍ട്ടിക്കുണ്ടെന്നും എ എ റഹീം പറഞ്ഞു. ഡ്രൈവറുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group