
ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
അങ്കമാലി തെക്കേടത്ത് വീട്ടില്‍ ജോയിയുടെ മകള്‍ 28 വയസുകാരി അനുഷ ജോയ് ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് അനുഷ ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെത്തിയത്.
താമസസ്ഥലത്ത് അനുഷയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കാത്ത സാഹചര്യത്തില്‍ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം എം.എസ്. രാമയ്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം, മരണം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.







