Spread the love

കേരളത്തിന് കനത്ത ബാധ്യതയായി പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങൽ. ചിലവ് പ്രതിവര്‍ഷം 12,000 കോടി കവിഞ്ഞതായി കെഎസ്ഇബി രേഖകളിൽ പറയുന്നു. ഉപഭോഗം കുത്തനെ വര്‍ധിച്ചതാണ് ഇപ്പോൾ തിരിച്ചടിയാവുന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നത്. 2022ന് ശേഷമുള്ള എല്ലാ സാമ്പത്തിക വര്‍ഷങ്ങളിലും വൈദ്യുതി വാങ്ങിയതിനുള്ള ചിലവ് 10,000 കോടി രൂപ കടന്നതായാണ് വിവരവകാശ രേഖകള്‍.

video
play-sharp-fill

2022-2023 വര്‍ഷത്തില്‍ 11,241 കോടി രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലാണ് 12,983 കോടി രൂപയായിത് ഉയര്‍ന്നത്. 2024-25ല്‍ 12,750 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങി. തുകയില്‍ മാത്രമല്ല, വാങ്ങിയ യൂണിറ്റിന്റെ അളവിലും സമാനമായ വര്‍ധനയുണ്ട്.