Spread the love

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇഡി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍ മൗനം തുടരുന്നു. റെയ്ഡിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

video
play-sharp-fill

ഇന്നലെ ഡല്‍ഹിയിലും കൊച്ചിയിലുമായി വിവിധ അവസരങ്ങളില്‍ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടില്ലായ്മ കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ പ്രതികരണം നടത്താതെ മാറിനിന്നു.

പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് മുഖ്യമന്ത്രി വിഡി സതീശന്‍ ഡല്‍ഹി കേന്ദ്രീകരിച്ച്‌ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാത്തത് രാഷ്ട്രീയമായി ശ്രദ്ധ നേടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group