
ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഡൽഹിയിലെ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്.
20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ വിജയ് തമിഴ്നാടിൻ്റെ വിവിധ ആശങ്കകള്‍ പ്രധാനമന്ത്രിയോട് പങ്കുവെച്ചു.
വന്ദേമാതരം വിവാദം, മേക്കെദാതു ഡാം പദ്ധതി തർക്കം, തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികഅവിടുന്ന് വേദന എടുക്കുന്നുണ്ടോളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങള്‍ വിജയ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടില്‍ അധികാരത്തിലേറിയ ശേഷം വിജയ് നടത്തുന്ന ആദ്യ ഡൽഹി സന്ദർശനമാണിത്. 12 വർഷത്തിന് ശേഷമാണ് വിജയ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
സർക്കാർ പരിപാടികളില്‍ വന്ദേമാതരത്തിന് പകരം ആദ്യം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കാൻ അനുവദിക്കണമെന്ന് വിജയ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തമിഴ്നാട്ടില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആദ്യം ആലപിച്ചത് പ്രതിപക്ഷ കക്ഷികള്‍ ചോദ്യംചെയ്തിരുന്നു. ഇതിനിടെയാണ് വിജയ് പ്രധാനമന്ത്രിക്ക് മുന്നില്‍ അഭ്യർഥന വെച്ചിരിക്കുന്നത്.







