Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി സംഘത്തിനെ സി പി എം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ. കണ്ണിൽ കാണുന്നവരെയെല്ലാം പോലീസ് കസ്റ്റഡിയിൽ എടുക്കുകയാണ്. അറസ്റ്റിൽ സി പി എം പ്രവർത്തകർ പ്രതിഷേധിച്ചു. തിരുവനന്തപുരം സംഘർഷത്തിലേക്ക് നീങ്ങുകയാണ്.
ആക്രമണത്തിനിരയായ 3 കാറുകൾ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഇ.ഡി. ഉമ്യോഗസ്ഥരിൽ ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

video
play-sharp-fill

മാസപ്പടി അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെ പരിശോധന പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ആസൂത്രീത ആക്രമണം.
സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമുണ്ടായത്. ഇഡി ഉദ്യോഗസ്ഥർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുണ്ട്. കണ്ണിന് പരുക്കേറ്റ ടാക്സി വാഹനത്തിനറെ ഡ്രൈവർ ചികിത്സയിലാണ്.

ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങളാണ് തകർത്തത്. ചുടുകട്ട കൊണ്ട് വാഹനത്തിന്റെ ഗ്ലാസ് കമ്യൂണിസ്റ്റ് ഗുണ്ടകള്‍ തകർത്തു. രണ്ടു വാഹനത്തിന്റെയും ഗ്ലാസ് അടിച്ചു തകർത്തു. പൊലീസിനെ നോക്കുകുത്തിയാക്കി കൊണ്ടായിരുന്നു സിപിഎം പ്രവർത്തകരുടെ വിളയാട്ടം. വാഹനങ്ങള്‍ ഇപ്പോള്‍ തമ്പാനൂർ റെയില്‍വേ സ്റ്റേഷനിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ സംഘം തന്നെയാണ് വാഹനവുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
എല്ലാം മാനദണ്ഡങ്ങളും പാലിച്ച്‌ കൊണ്ട് നിയമാനുസൃതമായി പരിശോധനയ്‌ക്ക് എത്തിയ കേന്ദ്ര ഉദ്യോഗസ്ഥരെയാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ടത്. മുൻപ് പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലുമാണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തത്. സുപ്രീംകോടതിയില്‍ അടക്കം സംഭവം എത്തിയിരുന്നു. വീഡിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ നിയമനടപടികള്‍ സിപിഎം ഗുണ്ടാസംഘവും സംസ്ഥാന നേതൃത്വവും നേരിടേണ്ടിവരും.