
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. കാലങ്ങളായി വീട്ടിൽ കയറിയുളള പരിശോധന ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ടെന്നും ഈ പരിശോധന രാഹുൽ ഗാന്ധിക്ക് വലിയ മനസംതൃപ്തി നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു. തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത മറ്റുളള പാർട്ടിക്കാർക്കെതിരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുളളതെന്നും ഇതുകൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ഈ പരിശോധന ചിലര്‍ക്കെല്ലാം വലിയ മനസംതൃപ്തി നല്‍കുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്. കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യം. രാജ്യത്തെ പ്രതിപക്ഷത്തെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുളള കരുതിക്കൂട്ടിയുളള ആക്രമണ നടപടികളാണ് ബിജെപി എല്ലാ കാലത്തും തുടര്‍ന്ന് വരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പരിശോധന പൂര്‍ത്തിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്കി. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഐഎം പ്രവർത്തകർ അടിച്ചു തകര്‍ക്കുകയും ചെയ്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







