
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ നിന്നും 37.170 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ലഹരി വില്പന നടത്തുകയും ആ പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുകയും ചെയ്തിരുന്ന നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില് ടി.കെ ഹൗസില്‍ സാജിദ് ജമാല്‍ അഹമ്മദാണ്(27) പിടിയിലായത്.
സിറ്റി ഡാന്‍സഫും ടൗണ്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാളെ സമാന കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്‍മെട്രീസ് എന്ന ലോഡ്ജ് വളഞ്ഞാണ് പോലിസ് സംഘം സാജിദിനെ പിടികൂടിയത്.
വില്പനക്കായി എത്തിച്ച 37.170 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും മയക്കുമരുന്ന് വിറ്റ് കിട്ടിയ 4630 രൂപയും സിപ്പ് ലോക്ക് കവറുകളും മൂന്ന് മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.







