
ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയില്‍ നിന്ന് സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്.
കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഡി കെ ശിവകുമാറിനെ പിന്തുണക്കുന്നുവെന്നാണ് വിവരം.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭയിലേക്ക് അയക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ഡൽഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കള്‍ സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.







