
കൊല്ലം: കൊല്ലത്ത് ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി.
മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിൽ പത്മ വിലാസത്തിൽ രാജേന്ദ്രനെ(65) ആണ് അജ്ഞാതൻ ശ്വാസംമുട്ടിച്ചും ഇടിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്.
പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സാമ്പത്തിക ലക്ഷ്യമാണ് കൊലയ്ക്കു പിന്നിലെന്നാണു നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും അക്രമി അപഹരിച്ചിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്കുള്ള റോഡിൽ കാർ എസി വർക്ഷോപ്പിനു മുന്നിലാണ് ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നത്.
ഏറെനാളുകളായി വീട്ടുകാരുമായി പിണങ്ങി കഴിയുകയായിരുന്നു രാജേന്ദ്രൻ.
കഴിഞ്ഞ ഒരു മാസമായി വർക്ഷോപ്പിനു മുന്നിലായിരുന്നു രാത്രി കഴിച്ചു കൂട്ടിയിരുന്നത്.
കഴുത്തിൽ തുണി കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു നിഗമനം. തൊട്ടടുത്തുള്ള പൈപ്പിൽ മൃതദേഹം ബന്ധിച്ച നിലയിലായിരുന്നു.
രാവിലെ 9 മണിയോടെ വർക്ഷോപ്പിലെത്തിയ തൊഴിലാളികളാണു രക്തത്തിൽ കുളിച്ച് നിലവിൽമൃതദേഹം കണ്ടത്. വർക്ഷോപ് ഉടമയാണ് പൊലീസിനെവിവരം അറിയിച്ചത്.







