Spread the love

അമ്പലപ്പുഴ: അഖില കേരള ഹിന്ദു സാംബവ മഹാസഭയുടെ 74-ാമത് വാർഷികം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ ഓഡിറ്റോറിയത്തില്‍ ജി.സുധാകരൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജഗോപാലൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ, ഗ്രാമപഞ്ചായത്തംഗം എം.ആർ.ഹരികൃഷ്ണൻ, സംസ്ഥാന ഖജാൻജി അജയകുമാർ കെ.വി,

ജോയിന്റ് സെക്രട്ടറി അരുണ്‍ കുമാർ ടി, സ്വാഗതസംഘം ചെയർമാൻ പ്രശോഭൻ കെ, ജനറല്‍ കണ്‍വീനർ ഹരിമോൻ കെ, സംസ്ഥാന ഡയറക്ടർ ബോർഡംഗം ശശികുമാർ റ്റി, വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് രാധാമണി എ, സെക്രട്ടറി സുജ ബൈജു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ആഷിഖ് മാധവ്, സെക്രട്ടറി പ്രവീണ്‍ കെ കുമാർ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സനേഷ് എം.റ്റി.സ്വാഗതം പറഞ്ഞു.