Spread the love

കൊച്ചി: അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നുമുള്ള നടി അൻസിബയുടെ രാജിക്ക് പിന്നാലെ താരം ഇന്ന് ടിനി ടോമിനെതിരെ രംഗത്തുവന്നിരുന്നു.

video
play-sharp-fill

തന്നെ ജിഹാദി എന്ന് ടിനി ടോം വിളിച്ചുവെന്നും, തനിക്ക് എല്ലാവരുമായി അവിഹിതമുണ്ടെന്ന് ടിനി ടോം പ്രചരിപ്പിച്ചുവെന്നും അടക്കം ഗുരുതരമായ ആരോപണങ്ങളാണ് ടിനിക്കെതിരെ അൻസിബ ഉന്നയിച്ചത്. എന്നാല്‍ താൻ അങ്ങനെ വിളിച്ചിട്ടില്ലെന്നും അൻസിബ സഹോദരിയെ പോലെയാണെന്നും വളർന്നുവരുന്ന തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ടിനി ടോം പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ടിനി ടോമിനെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ടിനി അൻസിബയെ ജിഹാദി എന്ന് വിളിച്ചത് ആരുടെ ശബ്ദത്തിലാണ് എന്നാണ് എംഎ നിഷാദ് പരിഹാസ രൂപേണ ചോദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിനി ഒരു കലാകാരനല്ല എന്ന സത്യം ഭൂമിമലയാളത്തില്‍ സകലമനുഷ്യജീവികള്‍ക്കും അറിയാവുന്ന പരമാർത്ഥമാകുന്നുവെന്നും അനുകരണകല ചെയ്യുകയാണെങ്കില്‍ മനുഷ്യനടക്കമുള്ള ജീവികളെ ഒഴിവാക്കി നിർജ്ജീവമായ വസ്തുക്കളെ ഇരയാക്കിക്കൊള്ളുക എന്നും എംഎ നിഷാദ് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.