Spread the love

ഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ എളുപ്പവും വേഗത്തിലുമാക്കാൻ പുതിയ സംവിധാനവുമായി യുപിഐ പ്ലാറ്റ്‌ഫോമുകള്‍.

video
play-sharp-fill

ഇനി പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ വിരലടയാളം ഉപയോഗിച്ച്‌ 5,000 രൂപ വരെ പണമിടപാട് നടത്താനുള്ള സൗകര്യം ഗൂഗിള്‍ പേ (ജിപേ), ഫോണ്‍പേ, ഭീം, ക്രെഡ് അടക്കമുള്ള ആപ്പുകളില്‍ ലഭ്യമായി തുടങ്ങി.

ബയോമെട്രിക് അടിസ്ഥാനത്തിലുള്ള ഈ പുതിയ സംവിധാനം നാഷണല്‍ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് വ്യാപകമായി ലഭ്യമാകാൻ തുടങ്ങിയത്. ആദ്യം ഈ സേവനം ഭീം ആപ്പിലൂടെയാണ് അവതരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ സാധാരണ യുപിഐ ഇടപാടുകള്‍ക്ക് പിൻ നിർബന്ധമാണെങ്കിലും പുതിയ രീതിയില്‍ ഫോണിലെ ഫിംഗർപ്രിന്റ് സ്കാനർ ഉപയോഗിച്ച്‌ ഇടപാട് അംഗീകരിക്കാം. രാജ്യത്തെ ഭൂരിഭാഗം പുതിയ സ്മാർട്ഫോണുകളിലും ബയോമെട്രിക് സ്കാനിങ് സൗകര്യമുള്ളതിനാല്‍ വലിയൊരു വിഭാഗം ഉപയോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടും.

ഗൂഗിള്‍ പേയില്‍ ഫിംഗർപ്രിന്റ് പേയ്‌മെന്റ് എങ്ങനെ സജ്ജമാക്കാം?

ഫോണില്‍ ഇതിനകം ഫിംഗർപ്രിന്റ് ലോക്ക് ഉപയോഗിക്കുന്നവർ:

ഗൂഗിള്‍ പേ തുറക്കുക,
മുകളില്‍ വലതുവശത്തുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ് ചെയ്യുക,
പയ്മെന്റ്റ് മെതോഡിസ് → ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക,
ബാങ്ക് അക്കൗണ്ട് തുറന്ന ശേഷം താഴെയുള്ള മാനേജ് ബയോമെട്രിക് ഓപ്ഷൻ തിരഞ്ഞെടുക്കുക.

തുടർന്ന്:

യൂസ് ഫിംഗർപ്രിന്റ് ഓർ ഫേസ് ഐഡി ഇനേബിള്‍ ചെയ്യുക
നിലവിലെ യുപിഐ പിൻ നല്‍കുക
ശേഷം ഫിംഗർപ്രിന്റ് സ്ഥിരീകരിക്കുക

ഫോണില്‍ ഫിംഗർപ്രിന്റ് സെറ്റ് ചെയ്തിട്ടില്ലെങ്കില്‍:

ആദ്യം ഫോണിന്റെ സെറ്റിങ്സില്‍ പോയി ഫിംഗർപ്രിന്റ് രജിസ്റ്റർ ചെയ്യണം
അതിന് ശേഷമേ ഗൂഗിള്‍ പേയില്‍ ബയോമെട്രിക് സൗകര്യം പ്രവർത്തിപ്പിക്കാൻ കഴിയൂ.

ഇനി പണമിടപാട് നടത്തുമ്പോള്‍ പിൻ നമ്പറിനു പകരം വിരലടയാളം ഉപയോഗിച്ചാല്‍ മതി. അതിവേഗത്തില്‍ ഇടപാട് പൂർത്തിയാക്കാനാകും.