Spread the love

കൊല്ലം: ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളി സ്വദേശിയായ പൊന്നന് ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിറ്റ VB 135452 നമ്പർ ടിക്കറ്റിനാണ് സമ്മാനം. സ്ഥിരമായി ലോട്ടറി എടുക്കുകയും വിൽക്കുകയും ചെയ്യുന്ന പൊന്നൻ, ഭാര്യ രാധാമണി, മകൻ വിനോദ് കുമാർ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ലോട്ടറി വ്യാപാരം നടത്തുന്നത്.

video
play-sharp-fill

കൊറോണ കാലത്താണ് കുടുംബം ലോട്ടറി വിൽപ്പന ആരംഭിച്ചത്. അമ്മാ ഏജൻസിയിൽ നിന്ന് വിൽപ്പനയ്ക്കുള്ള ടിക്കറ്റുകൾ വാങ്ങാൻ പോയപ്പോഴാണ് ഭാഗ്യടിക്കറ്റ് സ്വന്തമാക്കിയത്. തന്റെ ഭാഗ്യ നമ്പറായ ‘2’ കണ്ടാണ് ടിക്കറ്റ് തെരഞ്ഞെടുത്തതെന്ന് പൊന്നൻ പറഞ്ഞു. ചെറിയ വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് അപ്രതീക്ഷിതമായാണ് കോടികളുടെ ഭാഗ്യം എത്തിയത്.

ഇന്ന് ഉച്ചയ്ക്ക് നടന്ന നറുക്കെടുപ്പിലാണ് ഫലം പ്രഖ്യാപിച്ചത്. രണ്ടാം സമ്മാനം VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 എന്നീ ടിക്കറ്റുകൾക്കാണ് ലഭിച്ചത്. ഇത്തവണ വിഷു ബമ്പറിൽ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group