Spread the love

കൊല്ലം: വിഷു ബംപര്‍ ലോട്ടറി ഫലം പുറത്ത് വന്നതോടെ കോടീശ്വരനെ തേടുകയാണ് ജനങ്ങൾ .
VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
കരുനാഗപ്പള്ളിയിലെ അനില്‍ ഡി (Q-4301) എന്ന ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

video
play-sharp-fill

എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് വ്യക്തമല്ല. കോടിപതി ഇപ്പോൾ അറിഞ്ഞിട്ടുണ്ടാവുമോ താനാണ് മഹാ ഭാഗ്യവാൻ എന്ന്. അതോ ഇതൊന്നും അറിയാതെ മറ്റെന്തെങ്കിലും തിരക്കിലാവുമോ. എന്തായാലും വൈകുന്നേരത്തോടെ ഭാഗ്യവാൻ പുറത്തു വന്നേക്കുമെന്നാണ് കരുനാഗപ്പള്ളിയിലെ ലോട്ടറി കച്ചവടക്കാർ നൽകുന്ന സൂചന.

VA 135452, VC 135452, VD 135452, VE 135452, VF 135452 എന്നീ സീരിസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 1 ലക്ഷം രൂപ വീതം ലഭിക്കും.
VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതമാണ് ലഭിക്കുക. VA 238131 VB 149470 VC 133511 VD 575123 VE 363410 VG 480536 എന്നീ നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം VA 818975 VB 749053 VC 777708 VD 123033 VE 448421 VG 823578 എന്നീ നമ്പറുകള്‍ക്കും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷു ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെയാണ് ഇക്കുറി വിറ്റഴിഞ്ഞത്. പൊതുവിപണിയിലേക്ക് അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഏജന്റുമാർ വഴി പൂർണ്ണമായും വിറ്റതായി വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം വിറ്റഴിച്ച 42,87,350 ടിക്കറ്റുകളുടെ റെക്കോഡാണ് ഇത്തവണ മറികടന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്; 11,58,480 ടിക്കറ്റുകള്‍. 5,10,820 ടിക്കറ്റുകള്‍ വിറ്റഴിച്ച്‌ തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനത്തും, 4,21,380 ടിക്കറ്റുകളുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.