Spread the love

വൈക്കം: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയ കെ എസ് ആർടിസി ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാറുംകണ്ടക്ടർ ജയേഷുമാണ് ഒരു ജീവൻ രക്ഷപ്പെടുത്തിയത്.

video
play-sharp-fill

അജീഷ്കുമാർ എന്ന യാത്രക്കാരനാണ് ബസിനുള്ളിൽവെച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഉല്ലലയിൽ നിന്ന് വൈക്കത്തേക്കു പോവുകയായിരുന്നു ഇയാൾ. അജീഷ് കുമാറിന്റെ അവസ്ഥ കണ്ടപ്പോൾ രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡ്രൈവർ അനിൽകുമാറും കണ്ടക്ടർ ജയേഷും ബസ് നേരിട്ട് വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച ശേഷം ഇരുവരും ചേർന്ന് അജീഷ്കുമാറിനെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ ലഭിച്ച പ്രഥമ ശുശ്രൂഷയെ തുടർന്ന് പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അദ്ദേഹത്തിന് മണിക്കൂറിനുള്ളിൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടത്താൻ സാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയോചിതമായ ഇടപെടലാണ് ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് വൈക്കം കൊതവറ സ്വദേശിനിയായ ഭാര്യ സ്മിതാ അജീഷ്കുമാർ പറഞ്ഞു. “ഒരു ജീവനമല്ല, മൂന്ന് പേരുടെ ജീവിതമാണ് ഇവർ തിരികെ തന്നത്,” എന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഇങ്ങനെയാവണം ഒരു ബസ് ജീവനക്കാർ ചെയ്യേണ്ടത് എന്ന് സമൂഹത്തിന് കാണിച്ചു കൊടുത്ത് മാതൃകയായ
..കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനത്തിന് സോഷ്യൽ മീഡിയയിലും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്..