
ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പർ ജയന്റ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും.
നേരിയ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ പഞ്ചാബിന് ജയം അനിവാര്യമാണ്.
ലക്നൗവില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക.
പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് നേരത്തെ പുറത്തായ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഇന്നിറങ്ങുന്നത് ആശ്വാസ ജയത്തോടെ സീസണ് അവസാനിപ്പിക്കാനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ആറ് കളിയും ജയിച്ചപ്പോള്‍ പഞ്ചാബ് കിംഗ്സ് പ്ലേ ഓഫിലെത്തുമെന്ന് ഉറപ്പിച്ചവർ ഏറെ. എന്നാല്‍ അവസാന ആറ് കളിയില്‍ തുടരെ തോറ്റപ്പോള്‍ പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമേല്‍ക്കുകയായിരുന്നു.
നേരത്തേ പുറത്തായിക്കഴിഞ്ഞ ലക്നൗ സൂപ്പർ ജയന്റ്സിനെ തോല്പിച്ചാലും പഞ്ചാബിന് പ്ലേ ഓഫില്‍ എത്തണമെങ്കില്‍ രാജസ്ഥാൻ- മുംബൈ, കൊല്‍ക്കത്ത- ഡല്‍ഹി മത്സരഫലങ്ങളും അനുകൂലമാവണം. രാജസ്ഥാൻ റോയല്‍സ് മുംബൈയെ തോല്പിച്ചാല് പഞ്ചാബിന് മടങ്ങാം.
രാജസ്ഥാനും കൊല്‍ക്കത്തയും തോറ്റാലേ പഞ്ചാബിന് പ്രതീക്ഷയുള്ളൂ.







