
കൊച്ചി: മലയിടംതുരുത്ത് ഉന്നതി ഒഴിപ്പിക്കുന്നതില്‍ സമവായ ചർച്ച ഇന്ന്.
രാത്രി എട്ടിന് കലക്ടറുടെ ചേംബറിലാണ് ചർച്ച നടക്കുക. ചർച്ചയില്‍ മന്ത്രി റോജി എം.ജോണ്‍ പങ്കെടുക്കും.
നാളെ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണമെന്ന കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ച. രണ്ട് ദിവസത്തിനകം ഒഴിപ്പിക്കല്‍ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, നിലവിലെ ക്രമസമാധാന പ്രശ്നങ്ങളും സാഹചര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തി കൂടുതല്‍ സമയം അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടേക്കും. വിഷയത്തില്‍ പ്രദേശവാസികളുമായി ചർച്ച നടത്താൻ അങ്കമാലി എംഎല്‍എ കൂടിയായ മന്ത്രി റോജി എം ജോണിനെ മുഖ്യമന്ത്രി വി.ഡി സതീശൻ ചുമതലപ്പെടുത്തിയതായാണ് വിവരം.
ഒഴിപ്പിക്കല്‍ നടപടിക്കായി കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷനും അമീനും മറ്റ് ഉദ്യോഗസ്ഥർക്കുമായി പൊലീസ് സംരക്ഷണം ഒരുക്കണമെന്നും എതിർക്കുന്നവരെ നിയമപരമായി നീക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.







