Spread the love

കോട്ടയം : കാഞ്ഞിരപ്പള്ളി  മുണ്ടക്കയം റൂട്ടിൽ ഇടച്ചോറ്റിക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഡ്രൈവർക്കു ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്.

video
play-sharp-fill

ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോറ്റി സ്വദേശി ആയ രാജുവാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗത തടസ്സവും ഉണ്ടായി.

വിവരം ലഭിച്ചതിനെ തുടർന്ന് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group