
തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സില്‍വർലൈൻ ഉപേക്ഷിച്ചതിനു പകരം അതിവേഗ റെയില്‍ ഇടനാഴി നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമിക്കും.
വന്ദേഭാരത് അടക്കം മറ്റു ട്രെയിനുകള്‍ക്കും ഗുഡ്സിനും സഞ്ചരിക്കാനാവുന്ന തരത്തില്‍ ബ്രോഡ്ഗേജ് പാതയാണ് ലക്ഷ്യം. മെട്രോമാൻ ഇ.ശ്രീധരന്റെ സഹായം തേടിയിട്ടാവും റെയില്‍വേ മന്ത്രാലയത്തെ സമീപിക്കുക.
എന്നാല്‍, ബ്രോഡ്ഗേജില്‍ സില്‍വർലൈനില്‍ പ്രഖ്യാപിച്ച 200 കിലോമീറ്റർ വേഗം കിട്ടില്ല. ബ്രോഡ്ഗേജിലെ പരമാവധി വേഗമായ 160കി. മീറ്ററില്‍ ട്രെയിനോടിക്കാവുന്ന തരത്തില്‍ വളവുകള്‍ കുറഞ്ഞ പാതയ്ക്കായിരിക്കും ശ്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങള്‍ക്ക് ദുരിതമാവാത്ത രീതിയില്‍ വളരെ കുറച്ച് ഭൂമിയേറ്റെടുത്ത് തൂണുകളിലായിരിക്കും പാത. യാഥാർത്ഥ്യമായാല്‍ തിരുവനന്തപുരം- കാസർകോട് 580 കി. മീറ്റർ ദൂരം നാലരമണിക്കൂറിലെത്താം.
റെയില്‍ പാതയുമായി ബന്ധമില്ലാത്ത സ്റ്റാൻഡേർഡ് ഗേജിലാണ് സില്‍വർലൈൻ വിഭാവനം ചെയ്തിരുന്നത്. ബ്രോഡ്ഗേജിലാക്കണമെന്ന റെയില്‍വേയുടെ നിർദ്ദേശം കഴിഞ്ഞ സർക്കാർ തള്ളിയിരുന്നു.
ബ്രോഡ്ഗേജിനായി കൂടുതല്‍ ഭൂമിയേറ്റെടുക്കേണ്ടി വരുമെന്നും വേഗത കുറയുമെന്നുമായിരുന്നു എതിർവാദം. ഇതെല്ലാം കേന്ദ്രം തള്ളിയ സാഹചര്യത്തില്‍ റെയില്‍വേ നയത്തിനു അനുസൃതമായി പുതിയ പദ്ധതിക്കാണ് ശ്രമം.







