
വാട്സാപ്പ് ഉപയോഗിക്കുന്ന രീതിയില്‍ വലിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ് മെറ്റ. ഇപ്പോള്‍ നമ്മള് ഇടുന്ന സ്റ്റാറ്റസ് 24 മണിക്കൂറിന് ശേഷം പൂർണ്ണമായും അപ്രത്യക്ഷമാകും അല്ലേ?.പക്ഷേ ഇനി അതില്‍ മാറ്റം വരാന്‍ പോകുകയാണ് ഇൻസ്റ്റഗ്രാമിനെ പോലെ തന്നെ വാട്സാപ്പിളും പുതിയ “സ്റ്റാറ്റസ് ആർക്കൈവ്” ഫീച്ചര്‍ വരാനിരിക്കുകയാണ്.
നിങ്ങള്‍ ഇടുന്ന സ്റ്റാറ്റസ് 24 മണിക്കൂര്‍ കഴിഞ്ഞാലും ഡിലീറ്റ് ആവില്ല. മാത്രവുമല്ല ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ഫോണില്‍ പ്രൈവറ്റ് ആയി സേവും ചെയ്യും. ഇത് പൂര്‍ണമായും നിങ്ങള്ക്ക്കാ മാത്രം കാണാൻ കഴിയുന്നതാണ്. ഇൻസ്റ്റഗ്രാം ഹൈലൈറ്റ് പോലെ സെറ്റ് ചെയ്യാനോ മറ്റാർക്കും കാണാനോ കഴിയില്ല. പക്ഷേ പഴയ സ്റ്റാറ്റസ് വേണമെങ്കില്‍ നിങ്ങൾക്ക് തന്നെ വീണ്ടും കാണാം. ഇഷ്ടപ്പെട്ടത് വീണ്ടും ഉപയോഗിക്കാനും പറ്റും. ഇത് ഇന്‍സ്റ്റഗ്രാമിലെ ആർക്കൈവ് ഫീച്ചറിനെ പോലെ തന്നെയായിരിക്കും.
വാട്സാപ്പ് ബിസിനസില്‍ ഇത് മുൻപേ ഉണ്ടായിരുന്നങ്കിലും അതിപ്പോൾ സാധാരണ യൂസേഴ്സിനും കൊണ്ടുവരാനാണ് പ്ലാന്‍. ഇപ്പോള്‍ എന്തായാലും ടെസ്റ്റിംഗ് ഘട്ടത്തിലാണ്. പക്ഷേ ഉടന്‍ തന്നെ നമുക്ക് ലഭിക്കുമെന്ന് മെറ്റ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







