Spread the love

തിരുവനന്തപുരം: മോഹൻലാല്‍ നായകനായി ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഗംഭീര ഇന്റര്‍‌വെല്‍‌ ബ്ലോക്കാണ് എന്ന് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു. ഇമോഷണലി കണക്റ്റ് ആകുന്ന തിരക്കഥയും മികച്ച ആഖ്യാനവുമാണ് ദൃശ്യം 3യുടേത് എന്നാണ് ആദ്യ പ്രതികരണങ്ങള്‍.

video
play-sharp-fill

മലയാള സിനിമയില്‍ റിലീസിനായി ഏവരും ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ദൃശ്യം 3. ആദ്യഭാഗവും രണ്ടാം ഭാഗവും നല്‍കിയ വിജയവും പ്രതീക്ഷയുമെല്ലാമാണ് അതിന് കാരണം.

തന്‍റെ കുടുംബത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും പൊലീസ് പിടിയിലാവുമോ അതോ നാലാം ക്ലാസുകാരന്‍റെ കൂര്‍മബുദ്ധി കൊണ്ട് വീണ്ടും രക്ഷപ്പെടുമോ എന്നറിയാനായാണ് ഏവരും കാത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം ഭാഗം അല്പം ഇമോഷണലും ജോര്‍ജുകുട്ടിയ്ക്ക് പേടിയും നല്‍കുന്നുണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കുന്നുണ്ട്. തിയറ്റര്‍ പ്രതികരണവും മോശമല്ലാത്തതിനാല്‍ മോഹൻലാല്‍ ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തൂക്കുമെന്നാണ് സൂചന.