Spread the love

തിരുവനന്തപുരം: പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു.

video
play-sharp-fill

94 വയസായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം.

35 വർഷം കേരള കൗമുദിയില്‍ പത്രപ്രവർത്തകനായിരുന്നു. ഭാര്യ സംഗീതാദ്ധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മ,മക്കള്‍ രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ(എല്‍.ഐ.സി ഹൗസിംഗ് ഫിനാൻസ്). മരുമക്കള്‍ രാജശേഖരൻ (മുൻ അനൗണ്‍സർ ആകാശവാണി), സുനില്‍ കുമാർ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കേരള നിയമസഭ ചരിത്രവും ധർമവും’ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കെ.സി.സെബാസ്റ്റ്യൻ മെമ്മോറിയല്‍ അവാർഡ്, കെ.വിജയരാഘവൻ അവാർഡ്, കെ.ബാലകൃഷ്ണൻ അവാർഡ്, പി.സി. സുകുമാരൻനായർ അവാർഡ്, മികച്ച നിയമസഭ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ സ്മാരക അവാർഡ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് എന്നിങ്ങന 13 പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ഇതില്‍ രണ്ടെണ്ണം രാഷ്ട്രപതിമാരായിരുന്ന ഡോ.കെ.ആർ.നാരായണൻ, ഡോ.എ.പി.ജെ അബ്ദുള്‍കലാം എന്നിവരില്‍നിന്നുമാണ് സ്വീകരിച്ചത്.