
മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍.
മലപ്പുറം കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മലപ്പുറം എസ്പിയുടേതാണ് നടപടി. 40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരില്‍ പിടിയിലായ പ്രതികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും കൊണ്ടോട്ടി എഎസ്പിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാകുമെന്ന് മലപ്പുറം എസ് പി പറഞ്ഞു.
ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ കരിപ്പൂര്‍ സ്റ്റേഷനിലെ സിപിഒ ധനേഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.







