
കോട്ടയം: എൽഡിഎഫ് സർക്കാരിൻറെ കാലത്ത് വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയ കെ റെയിൽ പദ്ധതി യുഡിഎഫ് സർക്കാർ പൂർണ്ണമായി റദ്ദാക്കിയതോടെ കോട്ടയം മാടപ്പള്ളിയിൽ വൻ ആഘോഷം.
കെ. റെയിൽ സമിതിയുടെ സമരപന്തലിൽ ലഡുവും പായസവും വിതരണം ചെയ്താണ് ആഘോഷങ്ങളുടെ തുടക്കം. ആഹ്ലാദ സൂചകമായി സമരസമിതിയുടെ പ്രവർത്തകർ പടക്കം പൊട്ടിച്ചു.
നിരവധി പേരാണ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി സമരസമതിയുടെ പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിയുക്ത എംഎൽഎ വിനു ജോബും സ്ഥലത്തെത്തി ആഘോഷങ്ങളിൽ പങ്കെടുത്തു. സമരം ആരംഭിച്ചതിന്റെ 1,490 -ാം ദിവസമാണ് പദ്ധതി പിന്‍വലിച്ചുള്ള അറിയിപ്പ് എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരം പൂർണ്ണമായും അവസാനിപ്പിക്കുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്ന് സമരസമിതി ജില്ലാ രക്ഷാധികാരി മിനി കെ. ഫിലിപ്പ് പറഞ്ഞു.
കെ-റെയില്‍ പദ്ധതിയുടെ അതിരടയാളങ്ങൾ നിശ്ചയിക്കുന്നതിനായി പുരയിടങ്ങളിലും കൃഷിയിടങ്ങളിലും സ്ഥാപിച്ച കോണ്‍ക്രീറ്റ് മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാനും സർക്കാർ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.







