Spread the love

കോട്ടയം: സർവ്വിസിലിരിക്കേ അകാലത്തിൽ മരണപ്പെട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരായ കോട്ടയം സായുധ സേനയിലെ സബ്ബ് ഇൻസ്പെക്ടർമാരായ റോയ് ടി എസ്, സുധിർ ടി എം, പൊൻകുന്നം സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സജുമോൻ എന്നിവരുടെ കുടുംബ സഹായ നിധി വിതരണം നടത്തി.

video
play-sharp-fill

നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ബിജു കെ ആറാണ് കുടുംബ സഹായ നിധി വിതരണം നടത്തിയത്.

കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സിബിമോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രേംജി കെ. നായർ ട്രഷറർ കെപിഒഎ സംസ്ഥാന കമ്മറ്റി, സലിം കുമാർ ജില്ലാ സെക്രട്ടറികെപിഒഎ കോട്ടയം ജില്ലാ, അജിത്ത് കുമാർ പ്രസിഡൻ്റ് കെപിഎ, അജിത്ത് ടി ചിറയിൽ പ്രസിഡൻ്റ് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം , പ്രവീൺ കുമാർ എ കെ ബോർഡ് മെമ്പർ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എറണാകുളം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിന് കെപിഎ ജില്ലാ സെക്രട്ടറി  അനുപ് അപ്പൂകുട്ടൻ സ്വാഗതവും അനന്തകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.