
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ എംഎല്‍എയായി ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു.
പതിനാറാം കേരള നിയമസഭയുടെ പ്രോ ടേം സ്പീക്കറുടെ ചുമതല വഹിക്കുന്ന സുധാകരന് മുന്നിലാണ് ബാക്കി എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.
നാളെയാണ് മറ്റ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ പ്രോ ടേം സ്പീക്കറാണ് സഭയെ നിയന്ത്രിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി വി ഡി സതീശനും ക്യാബിനറ്റിലെ മറ്റുമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
തനിക്കുമുന്നില്‍ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചർച്ചയില്‍ താല്‍പ്പര്യമില്ലെന്ന് ജി സുധാകരൻ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.







