Spread the love

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, എ.കെ.ജി.സി.ടി. സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്ന പ്രൊഫ.എ. സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രൊഫ. എ. സുധാകരൻ പുരസ്കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ കെ ആർ മീര അർഹയായി.

video
play-sharp-fill

സമകാലിക സാഹിത്യത്തില്‍ അടിയുറച്ച രാഷ്ട്രീയ ബോധ്യങ്ങളോടുകൂടി എഴുതുകയും പുരോഗമനപരമായ മൂല്യങ്ങള്‍ നിരന്തരം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന എഴുത്തുകാരി എന്ന നിലയില്‍ കെ ആർ മീര നല്‍കുന്ന സംഭാവനകള്‍ ശ്രദ്ധേയമാണ്. പതിനായിരം രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.

പുകസ ജില്ലാ സെക്രട്ടറി എസ് രാഹുല്‍ കണ്‍വീനറും അശോകൻ ചരുവില്‍, ആർ പാർവതി ദേവി, ആർ ഗിരീഷ് കുമാർ, ശ്രീവരാഹം മുരളി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തില്‍ കെ ആർ മീരയുടെ സംഭാവനകളുടെ പ്രാധാന്യവും സൂക്ഷ്മമായ രാഷ്ട്രീയ ഉള്ളടക്കവും കണക്കിലെടുത്താണ് ഇക്കൊല്ലത്തെ എ. സുധാകരൻ പുരസ്ക്കാരത്തിന് അർഹയായിരിക്കുന്നത്. ലിംഗനീതിയെ കുറിച്ചുള്ള മലയാളിയുടെ ബോധ്യങ്ങളെ ഉടച്ചുവാർക്കുന്നതിന് കെ ആർ മീരയുടെ എഴുത്തുകള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴല്‍ അവാർഡ്, വയലാർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ച കെ ആർ മീര തീക്ഷ്ണമായ കഥാപാത്രങ്ങളിലൂടെ വായനക്കാരെ പുതിയ അന്വേഷണങ്ങളിലേക്കും അനുഭവലോകങ്ങളിലേക്കും എത്തിച്ചു.

സമൂഹത്തില്‍ ഉയർന്നുവരുന്ന വർഗീയമായ വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരെ എഴുത്തുകളിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും നിരന്തരമായ പോരാട്ടത്തിന് കെ ആർ മീര മുൻപന്തിയിലുണ്ട്. എ.കെ.ജി.സി.ടി.യുടെ പ്രത്യേക പുരസ്കാരത്തിനും ഡോ.എസ്. രാജശേഖരന്റെ പേരിലുള്ള എൻഡോവ്മെന്റിനും കേരള സർവകലാശാലയില്‍ നിന്നും മലയാളം എം.എ.യ്ക്ക് ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആദിത്യ എസ് പി അർഹയായി.

പ്രൊഫ.എ. സുധാകരന്റെ ചരമദിനമായ ജൂണ്‍ 5ന് വൈകിട്ട് 3.30 മണിക്ക് യൂണിവേഴ്സിറ്റി കോളേജിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച്‌ അവാർഡുകള്‍ സമ്മാനിക്കുന്നതാണ്. പ്രൊഫ. എ. സുധാകരൻ അനുസ്മരണത്തിന്റെ ഭാഗമായി ബാലസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിർവഹിക്കും.