Spread the love

ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് നിലിനിർത്തണമെന്ന ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും.ഈ ആവശ്യമുന്നയിച്ച്‌ 87 പേർ ചേ‍ർന്ന് സംയുക്ത പ്രസ്തതാവനയും പുറത്തിറക്കിയിട്ടുണ്ട്.

video
play-sharp-fill

ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ട് കൊടുത്ത് മുസ്‌ലിം ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും രംഗത്ത് വന്നിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല നിർബന്ധമായും മുസ്‌ലിം ലീഗ് ഏറ്റെടുക്കണമെന്നാണ് സംയുക്ത പ്രസ്താവനയില്‍ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തേ മതിയാകൂ എന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group