
കൊച്ചി: കേരളത്തില്‍ യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. ഇലക്ഷൻ കാലത്ത് നല്കിയ വാക്ക് പാലിക്കണം. സമ്മർദത്തിന് മുമ്പില്‍ അടിയറവുകള്‍ പറയാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ നീതി ലഭ്യമാക്കണം.
വിദ്യാഭ്യാസം രണ്ട് വകുപ്പാക്കി മാറ്റിയിട്ടും അതിനെ കുത്തകവല്‍ക്കരിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലും ഗ്ലോബല്‍ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിലും പറഞ്ഞു. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ രീതിയും വകുപ്പും ഇന്ന് കേരളത്തിന് ആവശ്യമാണ്. ഒരു കാലത്ത് ക്രൈസ്തവ സമൂഹം ദീർഘ വീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളായിരുന്നു കേരള നവോത്ഥാനത്തിനും കേരള മോഡല്‍ വികസനത്തിനും കാരണമായത്.
കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗം പുതുമയും ആധുനികതയും മാറ്റങ്ങളും തേടുമ്പോള്‍ ഭരിക്കുന്നവരിലും മാറ്റം അനിവാര്യമാണ്. വകുപ്പുകള്‍ പാർട്ടികള്‍ സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുന്ന രീതി അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട കാലങ്ങളായുള്ള അവഗണനകള്‍ തിരുത്തണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസ,ന്യൂനപക്ഷ വകുപ്പുകളില്‍ പൊതു സ്വീകാര്യമായ ക്രമീകരണങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു.







