Spread the love

തിരുവനന്തപുരം: ഇത്തവണയും യുഡിഎഫ് മന്ത്രിമാരില്‍ ആര്‍ക്കും13-ാം നമ്പര്‍ കാർ വേണ്ട. പുതിയ മന്ത്രിമാർ 13-ാം നമ്പർ കാർ വേണ്ടെന്ന് പറഞ്ഞതായാണ് റിപ്പോർട്ട്.
കഴിഞ്ഞ സർക്കാരിലെ കൃഷി മന്ത്രി പി പ്രസാദാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. മുമ്പും യുഡിഎഫ് മന്ത്രിസഭയില്‍ ആരും 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നില്ല.

video
play-sharp-fill

സാധാരണയായി കഴിഞ്ഞ സർക്കാർ ഉപയോഗിച്ച കാറുകള്‍ അറ്റകുറ്റപണികള്‍ പൂർത്തിയാക്കി നല്‍കുകയാണ് പതിവ്. 13-ാം നമ്പര്‍ അശുഭമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നമ്പര്‍ കാര്‍ ഉപയോഗിക്കാന്‍ മടിക്കുന്നത്. മന്ത്രിമാർ ആവശ്യപ്പെടുന്നത് അനുസരിച്ച്‌ നമ്പർ നല്‍കുന്നതാണ് പതിവ്.

ഷിബു ബേബി ജോണ്‍ 51-ാം നമ്പർ ആണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഒ ജെ ജനീഷ് 10-ാം നമ്പറും രമേശ് ചെന്നിത്തല ഒമ്പതാം നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ഈ നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയിരുന്നു. 2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആണ് 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തത്.

2006ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി തെരഞ്ഞെടുത്തതും 13-ാം നമ്പര്‍ കാര്‍ ആയിരുന്നു. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ അനുവദിക്കുന്നത്.