
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറും മുൻപ് കാവല്‍ മുഖ‍്യമന്ത്രിയായി പിണറായി വിജയൻ തുടരുന്ന സമയത്ത് കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന‍്യ യാത്ര വേണമെന്ന തെരഞ്ഞെടുപ്പ്
വാഗ്ദാനം പാലിക്കണമെന്ന് ആവശ‍്യപ്പെട്ട് മഹിളാമോർച്ച പ്രവർത്തകർ നടത്തിയ സമരത്തെ ചൊല്ലി ബിജെപിക്കുള്ളിലും പുറത്തും വിമർശനം ഉയരുന്നു.
ആവേശം നല്ലതാണ് പക്ഷേ അനവസരത്തിലുള്ള ആവേശം ആത്മഹത‍്യയക്ക് സ്ഥാനമാകാം എന്നായിരുന്നു ബിജെപി നേതാവ് അഡ്വ. കെ. ശ്രീകാന്ത് സമൂഹമാധ‍്യമങ്ങളില്‍ കുറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ വിമർശനങ്ങളാണ് സമൂഹമാധ‍്യമങ്ങളില്‍ ഉയരുന്നത്. കുറച്ച് ബുദ്ധി ഉണ്ടെങ്കില്‍ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു, വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഐറ്റങ്ങള്‍, സമരം ചെയ്യാൻ ബ‍്യൂട്ടി പാർലറില്‍ കൊടുത്തതിന്‍റെ നാലിലൊന്ന് മതി ബസില്‍ ടിക്കറ്റെടുക്കാൻ, കുറച്ചെങ്കിലും വിവരമുണ്ടെങ്കില്‍ വിവരദോഷികള്‍ എന്നെങ്കിലും വിളിക്കാമായിരുന്നു. എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.







