
പാലാ: പാലാ നഗരത്തിലെ ഒരു ട്യൂഷൻ സെന്ററില്‍ കൗമാരക്കാരന് നേർക്ക് ക്രൂരപീഡനം നടന്ന സംഭവത്തില്‍ അദ്ധ്യാപകനായ പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
വിദ്യാർത്ഥിയുടെ മൊഴി പ്രകാരം പോക്‌സോ കേസ് എടുത്ത പൊലീസ് പക്ഷെ ട്യൂഷൻ അദ്ധ്യാപകനെ പിടികൂടുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്നാണ് ആക്ഷേപം.
മാത്രമല്ല മൂന്ന് കുട്ടികള്‍കൂടി ഇയാളുടെ പീഡനത്തിന് ഇരയായതായി സൂചനയുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുമ്പാണ് പതിനാലുകാരനായ വിദ്യാർത്ഥി നഗരത്തിലെ ട്യൂഷൻ സെന്ററിലെത്തിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മറ്റുകുട്ടികളെ ഒഴിവാക്കി ട്യൂഷൻ അദ്ധ്യാപകൻ കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് വിഷാദത്തിലായ വിദ്യാർത്ഥിയോട് വീട്ടുകാർ ചോദി…







