
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നല്ല പദ്ധതികള്‍ തുടരുമെന്നും ആരോഗ്യ, ദേവസ്വം വകുപ്പുകളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി കെ. മുരളീധരൻ. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ എത്രയും വേഗത്തില്‍ തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നതിനൊപ്പം ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാനും നടപടിയുണ്ടാകും. ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും മുൻകാലങ്ങളിലെ പരാതികള്‍ ഒഴിവാക്കാൻ കർശനമായ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ദേവസ്വം ബോർഡുകളിലെ അഴിമതി പൂർണ്ണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ദേവന്റെ സ്വത്ത് കക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഏത് ഭരണം വന്നാലും അഴിമതി നടത്തുന്ന ചിലർ വകുപ്പിലുണ്ടെന്നും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ ദേവസ്വം ബോർഡ് അധ്യക്ഷന്മാരുമായി രാഷ്ട്രീയത്തിനതീതമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







